5.10.07







ബാല്യം




ബാല്യം കോമളം നിര്‍മ്മലവും




മനമുടല്‍ ചേഷ്ടകള്‍ വാഗ്വിലാസം




കാട്ടിടും നല്‍പാര്‍ന്ന കുസൃതിത്തരം




എല്ലാറ്റിനും പോന്നവികൃതി ത്തരം




മുതിര്‍ന്നോര്‍ക്കുള്ളില്‍ ശുണ്ടികേറും




കുണ്ടാമണ്ടികളുണ്ടസംഖ്യം




വര്‍ണ്ണിപ്പാനേതുമില്ലീവിധം കാലം




വീണ്ടെടുപ്പാനെളുതല്ലീ ആയുസ്സിങ്കല്‍




സുന്ദര മാമീ കാലഘട്ടം.




Jiji v John

23.5.07


[ കല്യാണ്‍ ജുവലേഴ്സ്‌ സ്പോന്‍സര്‍ ചെയ്ത്‌ ജയചന്ദ്രന്‍ അവതരിപ്പിച്ച സൂര്യ ടിവി പ്രോഗ്രാമിലേക്ക്‌ അയച്ചുകൊടുത്തതാണ്‌.....]

കോമഡി ടൈം

സരസനും സുമുഖനുമായചന്ദ്രന്‍
സൂര്യയിലവതരിപ്പിക്കുന്ന പ്രോഗ്രാം
ഉള്ളതുപോലെ തെളിച്ചു ചൊന്നാല്‍
'കല്യാണ്‍' പോലെ മംഗളമത്രെ.
പത്തുമണി തൊട്ടരമണിക്കൂര്‍
ജഗതിമുതലുള്ളരസിക വിദ്വാന്മാര്‍
കാണിച്ചുകൂട്ടുന്ന സര്‍ഗസാമര്‍ത്ഥ്യം
കണ്ടുകണ്ടുള്ളം കുളിര്‍ക്കും സത്യം.
തുടക്കം മുതല്‍ക്കേ മുടക്കാതെ ഞങ്ങള്‍
കാണുന്നുണ്ടീയുഗ്രന്‍ കോമടിടൈം
ആയിരങ്ങള്‍ ക്കിതൊരു നേരം പോക്കും
ചാനലുകൊണ്ടുള്ളോരസല്‍ ഗുണവും.
നവം നവങ്ങാളയ്‌ പരിഷ്കരിച്ച്‌
സൂര്യനും ചന്ദ്രനും( ജയചന്ദ്രന്‍ ) കല്യാണുമായ്‌
ഭംഗിയായ്‌ തന്നേ തുടര്‍ന്നീടുവാന്‍
ഹൃദയംഗമായാശംസ നേര്‍ന്നീടുന്നു.

2003ജനുവരി 23 വ്യാഴം

[ ബാലരമയ്ക്ക്‌ അയയ്ച്ചുകൊടുക്കാനായ്‌ എഴുതിയതാണ്‌... പക്ഷേ അയയ്ച്ചില്ല.]

ആനക്കാരന്‍
വെറിയന്‍ പോക്കിരി പാക്കരന്‍ ചേട്ടന്‍
ആനക്കാരന്‍ പാക്കരന്‍ ചേട്ടന്‍
ഒരുനാളാനേം കൂട്ടികക്ഷി
തടിപിടിക്കനായ്‌ കാട്ടില്‍
പോയി ഉച്ചവരെ കഠിനദ്ധ്വാനം
ചെയ്തിട്ടാനേം ഗൗനിക്കാതെ
പട്ടിണിയായി നടത്തിയാശാന്‍
വിങ്ങിപ്പൊന്തിയകോപത്തേ
ഉള്ളിലടക്കി യാന നടന്നു
വഴികള്‍താണ്ടി വെയിലും കൊണ്ട്‌
ദൂരം അനവധി പിന്നിട്ടപ്പോള്‍
റോഡിനരുകില്‍ കായിച്ചു നിന്നൊരു
മുട്ടന്‍ മാമരമാശാന്‍ കണ്ടു.
വിശപ്പും ക്ഷീണവും മേറിയതാലും
കൊതിയാല്‍ വായില്‍ വെള്ളം വന്നു .
മാവിനടുത്തപ്പ്പ്പൊഴുടനാശാന്‍
ആനപ്പുറത്തൂന്നെഴുനേറ്റു
എത്തിപ്പിടിച്ചൊരു മാവിന്‍ കൊമ്പില്‍
കൊതിയാലൊന്നും ചിന്തിക്കാതെ
കഥയറിയാതെ ആന നടന്നു
ആശാന്‍ മാവില്‍ ഞാന്നു കിടന്നു.

ജിജി 1992 മെയ്‌.

[ ഗുജറാത്തില്‍ വച്ച്‌ എഴുതിയ ഒരു ക്രിസ്തീയ ഗാനമാണ്‌. ഒരു ഗായകനും, പാട്ടുകളെഴുതി കാസറ്റ്‌ ഇറക്കുന്നതുമായ്‌ മിഷനറി പ്രവര്‍ത്തകന്‍ ഈ പാട്ട്‌ കാസറ്റിലാക്കിയിരുന്നു....]

യേശു എന്‍ ഉള്ളത്തിന്‍ ആനന്ദമേ
ആലംബമായവന്‍ ജീവനേകി
ആശ്രയം തേടിടും വേളകളില്‍
ആശ്വസിപ്പിച്ചിടും കര്‍ത്തനവന്‍

വീഴ്ചകളില്‍ ഏറ്റം താഴ്ചകളില്‍
നല്‍ വഴി കാട്ടിനടത്തുമവന്‍
തന്നുയിര്‍ കാല്‍ വറി യാഗമാക്കി
വീണ്ടെടുത്തെന്നെയും തന്‍ ഹിതത്താല്‍

പാരിടം തന്നിലെ ഭാരമതില്‍
ചാരിടും തന്‍ തിരു മാറിടത്തില്‍
വന്‍ കൃപയേകിയ പ്രീയനവന്‍
പൊന്‍ കരത്താല്‍ നമ്മേ ചേര്‍ത്തീടുമേ.

മാറയെമധുരമായ്‌ മാറ്റിയവന്‍
മരുവില്‍ ജീവനീര്‍ പകര്‍ന്നേകി
മനുജനു പുതു ജീവനേകിടുവന്‍
മരണത്തെ വെന്നവനിന്നുമെന്നും.
ജിജി.

[ ഒരു ക്രിസ്മസ്‌ കരോള്‍ ഗാനം ....പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നീടണേ എന്ന പാട്ടിന്റെ ട്യൂണിലാണ്‌ ഇത്‌ എഴുതിയിട്ടുള്ളത്‌.പല വര്‍ഷങ്ങളിലും കരോള്‍ ടീം അടിപൊളിയായ്‌ പാടിയിട്ടുള്ള ഒരു ഗാനവും കൂടിയാണിത്‌....]

പാലസ്തീന്‍ നാട്ടില്‍
പണ്ടൊരു തിരു ജനനം
ആടിനെ മേയ്പ്പാന്‍ പോയോരിടയര്‍
ദൂതരില്‍ നിന്നു മറിഞ്ഞു

വാനില്‍ ത്താരകം മിന്നിനിന്ന
രാവില്‍ ബേതലേം നഗരിയതില്‍
മുഴങ്ങി നിന്നോരിമ്പഗീതം
ഹാലേലൂയ്യസ്തുതി ഗീതം

ആട്ടിടയരവര്‍ കൂട്ടമായ്‌
അതിശയ ദൃശ്യം കണ്ടനേരം
ദൂതസ്തുതിയാല്‍ മുഖരിതമാം
മലമടക്കില്‍ ആര്‍ത്തുപാടി.

പൊന്നൊളി തൂകിയ നേരമതില്‍
മന്നവരെത്തി കാഴ്ചയുമായ്‌
മേരിയൊടൊപ്പം വണങ്ങിനിന്നു
രാജരാജനാമേശുവിനെ.

ജിജി

22.5.07




[കൃഷികളില്‍ രസകരവും ഒരു ഉത്സവ പ്രതീതി ഉളവാക്കുന്നതുമായ ഒന്നാണു നെല്‍കൃഷി. വെറും നെല്‍പ്പാടം മുതല്‍ കൃഷിയുടെ ഓരോ ഘട്ടങ്ങളും, വിത ഞാറുനടീല്‍, കളപറിക്കല്‍, കൊയ്ത്ത്‌,എന്തിനേറെ കൊയ്ത്തു കഴിഞ്ഞപാടം,പോലുംകൃഷിയേയും പ്രകൃതിയേയും സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും ആനന്ദകരമായൊരനുഭവം തന്നെ യായിരിക്കും പ്രദാനം ചെയ്യുക . എന്നേ വളരെയധികം സ്വാധീനിച്ചിട്ടുള്ളതാണു നെല്‍പ്പാടം.
കൃഷിയിറക്കുമ്പോഴും കൊയ്ത്തിന്റെ സമയത്തും ഉള്ള സാന്നിധ്യം ചേറിന്റെ മണവും ശ്വസിച്ച്‌,കൊക്കുകളേയും പ്രാക്കളേയും കണ്ട്‌ പാടവരമ്പത്തുകൂടിയുള്ളനടത്തം,ഇവയൊക്കെ പ്രകൃതിയോടു തദാമ്മ്യം പ്രാപിക്കുന്ന ഒന്നല്ലേ. ഞാറും കളയും പറിക്കുന്ന സമയം കേരളത്തില്‍ മണ്‍സൂണ്‍ സീസണയിരിക്കും. കോരിച്ചൊരിയുന്ന മഴയത്ത്‌ പെണ്ണുങ്ങള്‍ 'ചുടുപാള' ഇട്ട്‌ നനയാതെ കളപറിക്കുമ്പോള്‍, അതിലേറെ രസം പാടം മുഴുവന്‍ കുനിഞ്ഞുനില്‍ക്കുന്ന ചുടുപാളകള്‍ തന്നേ, കൊയ്ത്ത്‌ കഴിഞ്ഞാല്‍ കാവല്‍ കിടക്കാന്‍ 'മൂടകള്‍'കെട്ടണം.കൃഷി കൂടുതലുള്ളവരും കുറച്ചുള്ളവരും,ഒരാഴ്ച്‌ തങ്ങളുടെ നെല്ലും കച്ചിയും സംരക്ഷിക്കുവാന്‍ എന്തു ജാഗരൂഗതയാണു കാട്ടുന്നത്‌. മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പിലും കമ്പിളിയും പുതച്ചു മൂടയ്ക്കു കിടക്കുക. ശബരിമല സീസണും കൂടിയാകുമ്പോള്‍. പല ദിക്കുകളില്‍ നിന്നും ഭജനയും പാട്ടുകളും കേള്‍ക്കാം. കാലം ഇന്നു മാറിക്കഴിഞ്ഞപ്പോള്‍ കൃഷിചെയ്യാനും ചെയ്യിക്കാനും ആളില്ല, പഴയ തലമുറയിലേ ആള്‍ക്കാര്‍ ചേറ്റിലും വെയിലിലും കഷ്ടപ്പെട്ടപ്പോള്‍ പുതിയതലമുറയ്ക്കു അതിന്റെ ആവശ്യമില്ല അവരുടെ ജീവിതത്തിന്റെ ധ്രുവം തന്നേ മാറിപ്പോയ്‌, കാലം മാറ്റിയതാവാം. ഉയര്‍ന്നകൂലിചെലവ്‌ മറ്റൊന്നു. എന്തായലും ഇന്നാരും മൂടകള്‍ കെട്ടാറില്ല( കുട്ടനാട്‌, പാലക്കാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ കുറെയൊക്കെ ഉണ്ടാകാം)കാര്‍ഷീകകേരളത്തിന്റേതായ പല കാഴ്ചകളും ഇന്ന് അന്യമായിരിക്കുന്നു. എനിക്കു പാടങ്ങളോടുള്ള അടുപ്പം കേവലം കൃഷിസംബന്ധിച്ചുമാത്രമല്ല, അതിലുപരി,സ്കൂളില്‍ പോകുന്ന കാലത്ത്‌ ഞങ്ങളുടെ വഴികളെല്ലാം പാടങ്ങളും തോടുകളും സമീപങ്ങളായുള്ളതായിരിക്കും ഇതു കായലോരമൊന്നുമല്ല, പത്തനംതിട്ട ജില്ലയുടെ ഒരുഭാഗം മാത്രം.കൊച്ചുതോടുകളിലെ കളകളാരവം പാടിയൊഴുകുന്ന വെള്ളത്തിന്റെ സഗീതവും കേട്ട്‌ കുഞ്ഞു മല്‍സ്യങ്ങളോടു കിന്നാരം പറഞ്ഞും കൊണ്ടായിരിക്കും എന്നും ഞങ്ങളുടെ സ്കൂള്‍ യാത്ര.......ഞങ്ങളുടെ വഴികളിലെല്ലാം നെല്‍പാടം... ]


പുത്തരിപ്പാടം

ഞ്ഞക്കതിര്‍ക്കുല മെത്തവിരിച്ചൊരു
തെക്കെ ഏലായിലെ പുത്തരിപ്പാടം
പൊന്നില്‍ പൊതിഞ്ഞുള്ള നെല്‍ക്കുലകള്‍
മഞ്ഞക്കതിരിട്ട വര്‍ണ്ണമേളം
മന്ദമായ്‌ വീശുന്ന മാരുതനില്‍
തുള്ളിയാടീടും കതിര്‍ക്കുലകള്‍
ഈ പുത്തരിപ്പാടവരമ്പിലൂടെത്രയോ
വിതയിനും കൊയ്ത്തിനുമോടിയിട്ടുണ്ട്‌
ഒട്ടു ചെറിയൊരു പ്രായം മുതല്‍ക്കായ്‌
എത്രയോ വര്‍ഷമായ്‌ ഓര്‍മ്മകളായ്‌
ശബ്ദം മുഴക്കി കിളികളെ പായിക്കാന്‍
കൈ വെള്ള കൂട്ടിയടിച്ചങ്ങു പൊട്ടിക്കും.
കുരുവിയും പേരയും പ്രാക്കളുമായ്‌
പക്ഷികളുമുണ്ട്‌ പലപക്ഷക്കാരയ്‌
വിതയ്ക്കുന്നകാലത്തെ നെല്ലു കൊത്താന്‍
കുരുവിയും തത്തയുമെത്തീടില്ല
നട്ടുച്ചനേരത്തും പ്രാവു വീഴും
വീണാലോ ആദേശം കാലിയാക്കും
കതിരൊട്ടുപാല്‍ പരുവമെത്തീടുമ്പോല്‍
തത്തയുമേറ്റീടുമാധിപത്യം
ലേശം വിളഞ്ഞു വരുമ്പോഴേക്കും
കുരുവിയും വാഴുമാപാടമെല്ലാം
നേരമൊരുനാലുമണിയാകുമ്പോള്‍
കോലാഹലം കൂട്ടി കിളികളെല്ലാം
വയലോടുവയലോടിയന്നം നിറയ്ക്കും.
കൊയ്തും മെതിച്ചും കറ്റയടിച്ചും
രാവേറെയാകും മണി പതിനൊന്നുമാകും
അളന്നും കൂട്ടിയും കിട്ടിയ നെല്ലുമായ്‌
ഗോപാലന്‍ തങ്കപ്പന്‍ കൊച്ചുപെണ്ണും
എല്ലാരും നെല്ലുമായ്‌ വീടുപറ്റും.
നെല്ലുണക്കേണം കാവല്‍ കിടക്കേണം
കച്ചിവലിച്ചുവിതിര്‍ത്തു നിരത്തേണം
രാത്രി കിടക്കുവാന്‍ മൂടയും കേട്ടണം
മൂടകളൊക്കെനിറഞ്ഞൊരുപാടം
നല്ലൊരു വിസ്മയ ദൃശ്യമല്ലൊ.

** ** **
നട്ടെല്ലു കോച്ചുന്ന മകരത്തിന്‍ മരവിപ്പില്‍
പനിമഞ്ഞു കിനിയുന്നരാക്കാലവും
മൂടിപ്പുതച്ചങ്ങ്‌ മൂടയ്ക്കകത്തായ്‌ നേരം
പുലരുവാന്‍ പ്രാര്‍ത്ഥിച്ചുപോകും
** ** **
സര്‍വചരാചരമാലസ്യമാണ്ടുള്ള
ഗാഢനിദ്രയെപുല്‍കീടുമ്പോഴും
രാവിന്റെ സ്വച്ഛ്മമാം വിണ്‍കളിമുറ്റത്ത്‌
പുഞ്ചിരി പൂമഴ തൂകി കളിച്ചും
കണ്ണുകള്‍ചിമ്മി തുറന്നുമടച്ചും
മുറ്റും വിരാജിക്കും നക്ഷത്ര പൈതങ്ങള്‍
** ** **
കിഴക്കേവതായനത്തില്‍ വെള്ളകീറി
കതിരവന്‍ പൊന്നിന്‍ ഒളിപരത്തി
പണിക്കാരുമുശിരോടു വൈക്കോല്‍ നിരത്തി
വയലിന്റെ മേളവും അരിവാളിന്റോച്ചയും
ഈണമായ്‌ താളത്തില്‍ കേട്ടുതുടങ്ങി.

ജിജി 2003ജൂലൈ21 തിങ്കള്‍

21.5.07

[92 ല്‍ എഴുതിയ താണിത്‌ പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുത്തില്‍ ഇതും ഉള്‍പ്പെടും. ബാലരമയ്ക്കായിരുന്നു ഇത്‌ അയച്ചത്‌. പ്രസിദ്ധീകരിച്ചതായി അറിയില്ല.കുറെ യൊക്കെ അയച്ചുകൊടുത്തു.ഫലം തഥൈവ, എന്റെകൊതിയും തീര്‍ന്നു.........]

കുട്ടന്‍ ചേട്ടന്‍

ട്ടേലുള്ളൊരു കുട്ടന്‍ ചേട്ടന്‍
പട്ടയടിച്ചിട്ടൊരുനാള്‍ റോഡില്‍
തലയുംകുത്തി നടന്നൊരുനേരം
എവിടുന്നയ്യൊ വന്നൊരുജീപ്പില്‍
നിറയെ പോലീസേമാന്മാരും
ചവിട്ടിനിറുത്തിജീപ്പുടനവിടെ
ചാടിയിറങ്ങി എസ്‌ ഐ ആദ്യം
ലഹരിയിലായൊരുപട്ടച്ചേട്ടന്‍
ഷേയ്ക്‌ ഹാന്‍ഡ്‌ കൊടുത്തു എസ്‌ ഐ യ്ക്‌
കുത്തിനുപിടിച്ചുടനെസ്സൈ തള്ളി
കേറടാ പട്ടേ വണ്ടീലോട്ട്‌
ജീപ്പില്‍ കയറിയ കുട്ടന്‍ ചേട്ടന്‍
കാട്ടി പല പല വികൃതിത്തരവും
ഗട്ടറില്‍ വണ്ടി ചാടിയ നേരം
ചേട്ടന്‍ ചൊല്ലി കൊണ്‍സ്റ്റബിളിനോട്‌
എന്തടാ പഹയാ നീങ്ങിയിരിക്ക്‌
ചേട്ടനിരിക്കാനിടമില്ലല്ലോ
രോഷം പൂണ്ടകോണ്‍സ്റ്റബിളുടനെ
വച്ചുകൊടുത്തൊരു തൊഴിവയറ്റത്ത്‌
ഇടികള്‍ മിന്നലുപോലെപുറത്തും
അനവധി ഇടി തൊഴി യേറ്റൊരു ചേട്ടന്‍
തളര്‍ന്നു കിടന്നു ജീപ്പില്‍ പാവം.

ജിജി വി ജോണ്‍ 1992 മെയ്‌

യേശുകൃസ്തു

തിരുവചനപ്പൊരുളിന്‍
സത്യപ്രവചനമൊക്കെ
നിവര്‍ത്താനായ്‌വരകരുണാനിധി
യേശുതിരുവതാരമെടുത്തീധരയില്‍
അജ്ഞാനത്താല്‍ മാനവവംശം
കല്‍മഷവൃത്തിയിലഴ്‌ന്നപ്പോള്‍
അന്‍പിന്‍ നാഥന്‍ അത്തലൊഴിക്കാന്‍
അചിരാലജപാലകനായ്‌ വന്നു.
നലമൊടുപരിശുദ്ധാത്മാവിന്‍
നിജരൂപത്താലൊരു
ശിശുചിത്തത്തില്‍ നിവസിച്ചു.
മത്തായ്‌ മര്‍ക്കോസ്‌ ലൂക്കോസും
യോഹന്നാന്‍ പത്രോസ്ലീഹാ
തോമസ്സാദി യുവാക്കള്‍ ശിഷ്യര്‍
ഗുരുവിനുതുണയായ്‌ പന്ത്രണ്ടും
പാലസ്തീനിന്‍ പ്രാന്തങ്ങള്‍
യോര്‍ദ്ദാന്‍ നദിയുടെ തീരങ്ങള്‍
എങ്ങും പ്രേക്ഷിത ദൗത്യവുമായ്‌
യാഹിന്‍ വചനം ഘോഷിച്ചു.
ഭൂതപ്രേതബാധിതര്‍ മാറാ
വ്യാധികളേറിയ രോഗഗ്രസ്തര്‍
ഇവരില്‍ ദൈവീക ദിവ്യൗഷധമാം
സുവിശേഷത്താല്‍ സൗഖ്യം തൂകി.

1993 ജൂലൈ 9 ജിജി

[എന്റെ പെങ്ങള്‍ സുജമ്മാമ്മയുടെ മോള്‍'ഡോണ'യ്ക്‌ ഒന്നരവയസ്സുള്ളപ്പോള്‍ എഴുതിയത്‌. ഗുജറാത്തില്‍ മിഠായി കമ്പനി നടത്തുന്ന ഇവര്‍ അവധിക്കുവന്നപ്പോള്‍ കുഞ്ഞായ ഡോണ ആരുടേയും കൈയ്യില്‍ വരില്ല സ്ഥലവും മാറി ആളുകളും മാറി യപ്പോള്‍ പിടിവാശിതന്നെ.... ...]

ഡോണ

ഡോണ മോളൊരു ബഹുരസമാണേ
പാവം കുഞ്ഞൊരുതൊട്ടാവാടി
എല്ലാനേരവുമുരുവിടുമവളൊരു
പല്ലവിയതുതാന'മ്മാമ്മ'
മമ്മിയങ്കിള്‍ ഇത്യാദി
ചിലരുടെ പക്കലിണങ്ങീടും
തെല്ലൊരുനേരവുമമ്മാമ്മയ്ക്‌
വേണ്ടാവിങ്ങിപ്പൊട്ടീടാന്‍
അതുപോലുടനടി കാട്ടീടും
പാല്‍-പുഞ്ചിരിയതൊന്നു കാണേണം.
പാവത്താനാം ടോമിച്ചേട്ടനെ (വീട്ടിലെ നായ)
ഡോണാമോള്‍ക്കോ മുട്ടന്‍ പേടി
ഈ കുളത്തൂര്‍ പെണ്ണിന്‍ പിടിവാശി
രോദനമായിങ്ങെത്തുമ്പോള്
‍കാണുന്നോര്‍ക്കൊ ചിരിയാകും.

jijiv john 1995

20.5.07

C.M.S.L.P. School Mallassery. -Once we studied there













സി.എം.എസ്‌.എല്‍.പി.സ്കൂള്‍,മല്ലശ്ശേരി

പി
ച്ചവയ്ക്കുവാന്‍ പഠിച്ച നാള്‍
മുതലക്ഷരം പഠിച്ച സ്കൂള്
‍സി.എം.എസ്‌.എല്‍.പി സ്കൂള്‍
പൂങ്കാവിന്‍ പാതയോരത്തായ്‌
വിദ്യയേകി ബഹുവിദ്യാര്‍ത്ഥി
തന്നുയര്‍ച്ചയ്ക്കേറെയുതകി.
ഒന്നും രണ്ടും മൂന്നും പിന്നെ നാലും
ക്ലാസ്സുകളിലായത്ഥ്യാപകര്
‍പദ്യവും ഗദ്യവും ഉറക്കെ
പറഞ്ഞു പഠിപ്പിച്ചു വന്നു
കുട്ടികള്‍ തന്‍ ബുദ്ധിയുമുണര്‍ന്നു
നലമൊത്തതാം സമനിലവും,
സ്കൂള്‍ നില്‍ക്കുന്ന സ്ഥലം
ബസ്സുകള്‍ ജീപ്പു കാറുകളും
ചീറിപ്പോം ചില നേരം
മുന്‍പില്‍ ചെറു തിരക്കേറും
ടാറിട്ട വി കോട്ടയം റോഡ്‌
ഓട്ടവും ചാട്ടവും സ്കൂളിനു ചുറ്റും.
ഇടതിങ്ങി ചെറിയോരിടനാഴി
വളഞ്ഞും പുളഞ്ഞും പിറകിലുണ്ട്‌
കണ്ണടച്ചുള്ളോരതിവേഗ-പാച്ചിലില്‍,
ഞാനുമുണ്ടെത്രയോവീണതല്ലേ.
തല്ലാനും പറയാനും സാറുമില്ല
കാണാനോ പൊക്കാനൊആരുമില്ല.
പിറകുവശത്തേ മാരത്തോണിന്നും
നന്നായി ഓര്‍മ്മയിലോടിയെത്തുന്നു.
കുഞ്ഞപ്പി സാറാണു ഹെഡ്മാസ്റ്ററും
സൂസമ്മ സാറുണ്ട്‌ രണ്ടിലുമായ്‌
ജോര്‍ജ്ജൂട്ടി സാറങ്ങു പേര്‍ഷ്യയ്ക്കുപോയി
പകരമായ്‌ മൂന്നില്‍ പാപ്പച്ചന്‍ സാര്
‍നാലില്‍ പ്ലാക്കലേ ബേബിസാറും
മൊത്തത്തില്‍ ഏഴെട്ടു സാറന്മാരല്‍
പഠിച്ചവരെത്രയോ ആയിരങ്ങള്
‍സുവിശേഷത്തിന്‍ മണിക്കൂറുകള്‍
ഉണ്ടരമണിക്കൂര്‍ തിങ്കളാഴ്ച്ചയില്
‍ബൈബിള്‍ വചനം കഥ
മനോഹരമാം ഗീതങ്ങളും
പകരുന്നു പി കെ സാമും ടീമും
ഈശ്വര പ്രാര്‍ത്ഥനയുണ്ട്‌ രാവിലെയും
രത്നമ്മ സാറുപാടും ദൈവമേ കൈ തൊഴാം
കുട്ടികളണിനിരന്നേറ്റുപാടും.
ഉച്ചയ്ക്കു കഴിക്കുവാനുപ്പുമാവ്‌
സര്‍ക്കാരേകുന്ന ഗോതമ്പു വീതം.
വയ്ക്കുന്ന വല്യമ്മ പാവമത്രേ
കുനിഞ്ഞു നടക്കുന്ന മെല്ലിച്ച വല്ല്യമ്മ.
ഉപ്പുമാവ്‌ ചേടത്തി ചട്ടക്കാരി
ചട്ടങ്ങളില്ലാത്ത ചേടത്തി പാവവും.
കൈയ്യിട്ടുവാരനിതെളുപ്പമായി.
സഹായി കളായ്‌ ചില തോറ്റപിള്ളേര്
‍ഉപ്പുമാവ്‌ വയ്യ്പ്പതില്‍ ജയിച്ചുപോന്നു.
വട്ടയിലയിലെ നോട്ടമല്ലതെ
കുഞ്ഞന്മാര്‍ക്കൊന്നുമേ കിട്ടുകില്ല
വയ്ക്കുന്ന കാര്യത്തില്‍ താന്‍ മിടുക്കു
അവന്മാര്‍ കാട്ടിയ സാമര്‍ത്ഥ്യവും.
പഠിക്കുന്ന സ്കൂളൊരു പള്ളിക്കൂടം,
ഉപ്പുമാവ്‌ ഷെഡൊരു പൊന്നുങ്കുടം.
ഒക്ടോബര്‍ രണ്ടിനു സേവനവാരം
ഗാന്ധി ജയന്തിക്കും രസമുണ്ടപാരം.
വെട്ടുകിളയ്ക്കൊന്നും ഞാനേയില്ലാ
ഒഴിഞ്ഞുതിരിഞ്ഞു നടക്കേയുള്ളു.
വല്ല്യവരാണന്നു വെട്ടുന്നതെല്ലാം.
കപ്പകിഴങ്ങു പുഴുങ്ങിയതുച്ചയ്ക്കു
ഉപ്പുനീര്‍മുക്കികഴിച്ചതുമോര്‍ക്കുന്നു.
രണ്ടിലുമൊക്കെ പഠിക്കുന്ന കാലം
സാറന്മാര്‍ ക്ലാസിലില്ലാത്ത നേരം
സ്ലേറ്റുനിറച്ചു പടം വരച്ചും
മഷിത്തണ്ടുകൊണ്ടു തുടച്ചുമിരിക്കും.
കഥകള്‍ പറഞ്ഞിരിക്കുന്നു ചിലര്
‍കേട്ടുരസിച്ചങ്ങു മറ്റുചിലര്‍,
നാലാം ക്ലാസ്സിലൊരുപാഠ്യദിനം
മലയാളമാണന്നു പഠിപ്പിക്കുന്നതും.
എനിക്കൊരുപുത്തന്‍ മഷിപേനയുള്ളത്‌
ആദ്യമായ്‌ ഞാനന്നു സ്കൂളിലിറക്കി
പൊടുന്നനേ കണ്ടില്ലാ നീലപേനാ.
വിഷമിച്ചുപോയി ഞാനാകപ്പാടെ
വിവരം പറഞ്ഞങ്ങു സാറിനോട്‌
സാറൊന്നുകാര്യമായ്‌ ചോദ്യമിട്ടു
നോക്കുവിനെല്ലാരും പേന തപ്പു.
തപ്പിയും നോക്കിയും കിട്ടിയില്ല
പേനയില്ലെല്ലാരും കൈയൊഴിഞ്ഞു.
അപ്പൊഴെനിക്കൊരു ഓര്‍മ്മവന്നു.
വച്ച സ്ഥലത്തായ്‌ പേനകണ്ടു.
മിണ്ടിയേ ഇല്ലീകാര്യമൊട്ടു,
തല്ലുവാങ്ങാതങ്ങൊതുക്കിക്കളഞ്ഞു.

ജിജി വി ജോണ്‍ 2005

19.5.07




ജീവിതം

രണ്ടുണങ്ങിയൊരു
മരുഭൂമികണക്കേ-
ചുട്ടുപഴുത്ത ജീവിത
വൈരുധ്യങ്ങളുടെ മരുക്കറ്റിവിടെ
സദാ വീശിക്കൊണ്ടിരിക്കുന്നു.
എവിടെയോ ലക്ഷ്യവുംആശയും
എന്നോ നഷ്ടപ്പെട്ടമര്‍ത്ത്യന്‍
തന്റെ നശ്വരഗാത്രത്തില്‍
വിഷാദത്തിന്റെയുംനൈരാശ്യത്തിന്റെയും
മുഖത്തെകൃത്രിമത്തിന്റെ സന്തോഷമായ
രണ്ടു കരങ്ങള്‍ കൊണ്ടും
മറച്ചുപിടിച്ചു കൊണ്ടു
ഈ വഴിയേ ഒരു ഏകാന്തപഥികനായ്‌
യാത്ര തുടങ്ങുന്നു.....

ദ്രശ്യങ്ങളുടെ ആഡംബരതകളാല‍
മാംസനേത്രത്തിന്റെ ആശകളെമാത്രം
സാധൂകരിച്ചുകൊണ്ട്‌പ്രയാണം
വീണ്ടും തുടരുന്നു.....

പ്രതീക്ഷയുടെ നീരുറവുകള്
‍തേടിയലഞ്ഞുകൊണ്ടിരിക്കുമ്പോള്
‍അകലെ പല മരീചികകളുംകണ്ടുണരുന്നു.
ആ ഉണര്‍ച്ചയുടെ മക്കളായ്‌
തിളങ്ങുന്ന കണ്ണുകളുമായ്‌
ഉപബോധമനസ്സിന്റെ
അന്തച്ചേദനയാല്‍
ലക്ഷ്യങ്ങളുടെ മഹാ-പര്‍വ്വതങ്ങള്‍
ആരോഹണംചെയ്തെത്തുമ്പോള്‍
ചിത്തതിന്റെഇഛയായ്‌
മനക്കണ്ണുകള്‍ക്കുമുന്‍പില്‍
ന്ര്ത്തം ചെയ്ത മരീചികകള്‍
നേത്രങ്ങള്‍ക്കുവിഷയീഭവിക്കാത്ത
മായാ വിദ്യകളായ്‌.
വിഹ്വലതയുടെവിണ്ടുകീറലുകള്
‍വീണ്‍ മനസ്സുമായ്‌
ഇരുളുമൂടിയ പാതകളിലൂടെ
മാത്രം മുന്നേറണം.
ആവരണങ്ങളില്ലത്ത
നഗ്നമായ കറുത്തജീവിത യാഥാര്‍ത്യം
ഒന്നറിയുമ്പോഴേക്കും
ദുരന്തങ്ങളുടെ തഴമ്പുകള്
‍ പിടിച്ച കാലുകള്‍തളര്‍ന്നു കഴിഞ്ഞിരിക്കും.
സിരകളിലൂടെ ഓടിയിരുന്ന
ജീവ രക്തത്തിനുപോലും
ചൂഷണത്തിന്റെ ബാഷ്പീകരണം
സംഭവിച്ചു കഴിഞ്ഞിരിക്കും.

ജിജി വി ജോണ്‍ (1993 ജൂലൈ 29 )

18.5.07


ഭാരതാംബ

മ്മേ ഭാരത മാതാവേ
ശയിപ്പു നിന്നുടെ സംസ്കരത്തിന്
തൊട്ടിലില് നിന് മക്കള്
വൈവിധ്യത്തിന് മണികള് കൊരുത്തൊരു
മാല ധരിച്ചമ്മേ ... നീപകറ്ന്നു

ഭാരത മക്കള്ക്കയ്
നിന്ഏകത്വത്തിന് സിദ്ധാന്തം
പിറവിയതേകിപാവനഭൂവില്
ബഹുതര ധറ്മ്മ കുലങ്ങളെ നീ
യുഗങ്ങള് മോദാല് കീറ്ത്തിക്കും നിന്
സനാതനത്തിന് തത്വങ്ങള്
അജി വി ജോണ് 1994

മഴ

ഴയൊരു സുന്ദര പ്രതിഭാസം
ഇതിലുണ്ടതിശയസന്ദേശം
ചറ പറ ചറ പറ രവ മോടെ
തുള്ളികളുതിര്‍ക്കും സംഗീതം
ഈശ്വരനുള്ളൊരു സ്തുതിഗീതം
വൃക്ഷലതാതികളോട്ടുനനഞ്ഞും
ഭൂമിക്കേകും സ്നാനമിത്‌
അവ തന്‍ ക്ഷേമം പാലിക്കും
സകലനോടുള്ളൊരു
ശ)സ്വത സ്നേഹം.

ജിജി വി ജോണ്‍ 1994ഫെബ്രുവരി 20

കാറ്റ്‌

നഗനിരകള്‍ വയലേലകള്‍
ദ്രുമ സസ്യജാലദികളെ
അന്‍പാര്‍ന്നനലപ്രവേഷ്ടം
തഴുകീടുന്നുവാല്‍സല്യാതിരേകത്താല്
‍നിരങ്കുശത നിഭ്രത വീശലില്‍
നിവൃതിയേകീടും മനസ്സിനപാരം
ഹര്‍ഷോന്മദമുളവാക്കീടും
സുഖശീതളിമപകര്‍ന്നീടുന്നു.
നൃശംസതയൊടു നിസ്സംഗതയാദി
പലവിധമുഖഭാവംകാട്ടി
പടതുരഗവേഗേനചരിച്ചീടുന്നു
ധരാധരനിചയം ദേശാന്തരേ.

ജിജി വി ജോണ്‍ 1993

പ്രകൃതി

നീണ്ടും വളഞ്ഞും പുളഞ്ഞുമൊഴുകുന്ന
ജീവനീര്‍വാഹിനികൈത്തോടുകള്‍.
നീന്തി ത്തുടിക്കുന്ന പള്ളത്തികൈപ്പുകള്‍
കണ്ടാലോ ഉള്ളത്തില്‍ കുളിരോളങ്ങള്‍.
ചിട്ടയായ്‌ ശീലിച്ച ന്രത്തച്ചുവടുപോല്‍,
ആടിത്തിമര്‍ക്കുന്ന ചെന്തെങ്ങും പാലയും.
ചേലൊത്തശീലുമായ്‌ കുഞ്ഞിളം കാറ്റും.
വറ്റിവരളുന്ന വേനലിന്‍ വറുതിയില്‍
അറ്റുപോം പച്ചപ്പിന്‍ ഈറ്റില്ലങ്ങള്‍.
മുറ്റും ഭവിച്ചൊരു വര്‍ദ്ധക്യം പോലെ
ഖിന്നയായ്‌ കാണുന്ന ക്ഷോണിതിയും.
അന്യമായ്‌ തീര്‍ന്നൊരു ധാന്യ സ്വപ്നം
അലക്ഷ്യമായ്‌ പറത്തുന്ന വിശപ്പിന്റെ തീ
പറവയ്ക്കും വിതയിന്‍ ഗതകാലമോഹം.

ജിജി വി ജോണ്‍ 2003 ജൂലായ്‌ 25



ബാല്ല്യം

കാട്ടിലെ പൊയ്കയിന്‍ ചാരത്തണഞു

നിന്നാരണ്യഭംഗി നുണഞു നില്‍ക്കെ
ചൊല്ലാതെ വന്നൊരു പൂന്തെന്നലെന്നുള്ളില്‍
ബല്യസ്മരണകള്‍ ഉണര്‍ത്തിവിട്ടു.
ജീവിത ഗമനത്തിന്‍ അഴലേതുമറിയതെ
പൂമ്പാറ്റയപോല്‍ പറന്നകാലം.
മാലിന്ന്യമേശാത്തൊരാവസന്തത്തിന്
‍തളിര്‍ വല്ലി കളിന്നു കരിഞ്ഞു നില്പ്പു.
നാകതുല്ല്യമാമെന്‍ ബല്യകാലങ്ങളില്
‍ആര്‍ത്തുല്ലസിച്ചുകളിച്ച നാള്‍കള്‍.
ദുഖ: കണങ്ങള്‍ പൊഴിയുമീയാമത്തില്‍
എന്‍ ചിത്തത്തിലെങ്ങ്നൊകളിച്ചീടുന്നു.
ബാല്യം വിതച്ച സ്നേഹബീജങ്ങള്‍ക്കാ
യ്കൗമാരമേഘങ്ങള്‍ ജലപാനമേകി.
യൗവ്വനമേകിയ കാപട്യച്ചൂടിലെന്‍
സ്നേഹലതകള്‍കരിഞ്ഞുപോയി.
(അജി വി ജോണ്‍ റിയാദ് ) ൧൯൯൩