
ജീവിതം
വരണ്ടുണങ്ങിയൊരു
മരുഭൂമികണക്കേ-
ചുട്ടുപഴുത്ത ജീവിത
വൈരുധ്യങ്ങളുടെ മരുക്കറ്റിവിടെ
സദാ വീശിക്കൊണ്ടിരിക്കുന്നു.
എവിടെയോ ലക്ഷ്യവുംആശയും
എന്നോ നഷ്ടപ്പെട്ടമര്‍ത്ത്യന്‍
തന്റെ നശ്വരഗാത്രത്തില്‍
വിഷാദത്തിന്റെയുംനൈരാശ്യത്തിന്റെയും
മുഖത്തെകൃത്രിമത്തിന്റെ സന്തോഷമായ
രണ്ടു കരങ്ങള്‍ കൊണ്ടും
മറച്ചുപിടിച്ചു കൊണ്ടു
ഈ വഴിയേ ഒരു ഏകാന്തപഥികനായ്
യാത്ര തുടങ്ങുന്നു.....
ദ്രശ്യങ്ങളുടെ ആഡംബരതകളാല
മാംസനേത്രത്തിന്റെ ആശകളെമാത്രം
സാധൂകരിച്ചുകൊണ്ട്‌പ്രയാണം
വീണ്ടും തുടരുന്നു.....
പ്രതീക്ഷയുടെ നീരുറവുകള്
തേടിയലഞ്ഞുകൊണ്ടിരിക്കുമ്പോള്
അകലെ പല മരീചികകളുംകണ്ടുണരുന്നു.
ആ ഉണര്‍ച്ചയുടെ മക്കളായ്
തിളങ്ങുന്ന കണ്ണുകളുമായ്
ഉപബോധമനസ്സിന്റെ
അന്തച്ചേദനയാല്‍
ലക്ഷ്യങ്ങളുടെ മഹാ-പര്‍വ്വതങ്ങള്‍
ആരോഹണംചെയ്തെത്തുമ്പോള്‍
ചിത്തതിന്റെഇഛയായ്
മനക്കണ്ണുകള്‍ക്കുമുന്‍പില്‍
ന്ര്ത്തം ചെയ്ത മരീചികകള്‍
നേത്രങ്ങള്‍ക്കുവിഷയീഭവിക്കാത്ത
മായാ വിദ്യകളായ്.
വിഹ്വലതയുടെവിണ്ടുകീറലുകള്
വീണ്‍ മനസ്സുമായ്
ഇരുളുമൂടിയ പാതകളിലൂടെ
മാത്രം മുന്നേറണം.
ആവരണങ്ങളില്ലത്ത
നഗ്നമായ കറുത്തജീവിത യാഥാര്‍ത്യം
ഒന്നറിയുമ്പോഴേക്കും
ദുരന്തങ്ങളുടെ തഴമ്പുകള്
പിടിച്ച കാലുകള്‍തളര്‍ന്നു കഴിഞ്ഞിരിക്കും.
സിരകളിലൂടെ ഓടിയിരുന്ന
ജീവ രക്തത്തിനുപോലും
ചൂഷണത്തിന്റെ ബാഷ്പീകരണം
സംഭവിച്ചു കഴിഞ്ഞിരിക്കും.
ജിജി വി ജോണ്‍ (1993 ജൂലൈ 29 )
വരണ്ടുണങ്ങിയൊരു
മരുഭൂമികണക്കേ-
ചുട്ടുപഴുത്ത ജീവിത
വൈരുധ്യങ്ങളുടെ മരുക്കറ്റിവിടെ
സദാ വീശിക്കൊണ്ടിരിക്കുന്നു.
എവിടെയോ ലക്ഷ്യവുംആശയും
എന്നോ നഷ്ടപ്പെട്ടമര്‍ത്ത്യന്‍
തന്റെ നശ്വരഗാത്രത്തില്‍
വിഷാദത്തിന്റെയുംനൈരാശ്യത്തിന്റെയും
മുഖത്തെകൃത്രിമത്തിന്റെ സന്തോഷമായ
രണ്ടു കരങ്ങള്‍ കൊണ്ടും
മറച്ചുപിടിച്ചു കൊണ്ടു
ഈ വഴിയേ ഒരു ഏകാന്തപഥികനായ്
യാത്ര തുടങ്ങുന്നു.....
ദ്രശ്യങ്ങളുടെ ആഡംബരതകളാല
മാംസനേത്രത്തിന്റെ ആശകളെമാത്രം
സാധൂകരിച്ചുകൊണ്ട്‌പ്രയാണം
വീണ്ടും തുടരുന്നു.....
പ്രതീക്ഷയുടെ നീരുറവുകള്
തേടിയലഞ്ഞുകൊണ്ടിരിക്കുമ്പോള്
അകലെ പല മരീചികകളുംകണ്ടുണരുന്നു.
ആ ഉണര്‍ച്ചയുടെ മക്കളായ്
തിളങ്ങുന്ന കണ്ണുകളുമായ്
ഉപബോധമനസ്സിന്റെ
അന്തച്ചേദനയാല്‍
ലക്ഷ്യങ്ങളുടെ മഹാ-പര്‍വ്വതങ്ങള്‍
ആരോഹണംചെയ്തെത്തുമ്പോള്‍
ചിത്തതിന്റെഇഛയായ്
മനക്കണ്ണുകള്‍ക്കുമുന്‍പില്‍
ന്ര്ത്തം ചെയ്ത മരീചികകള്‍
നേത്രങ്ങള്‍ക്കുവിഷയീഭവിക്കാത്ത
മായാ വിദ്യകളായ്.
വിഹ്വലതയുടെവിണ്ടുകീറലുകള്
വീണ്‍ മനസ്സുമായ്
ഇരുളുമൂടിയ പാതകളിലൂടെ
മാത്രം മുന്നേറണം.
ആവരണങ്ങളില്ലത്ത
നഗ്നമായ കറുത്തജീവിത യാഥാര്‍ത്യം
ഒന്നറിയുമ്പോഴേക്കും
ദുരന്തങ്ങളുടെ തഴമ്പുകള്
പിടിച്ച കാലുകള്‍തളര്‍ന്നു കഴിഞ്ഞിരിക്കും.
സിരകളിലൂടെ ഓടിയിരുന്ന
ജീവ രക്തത്തിനുപോലും
ചൂഷണത്തിന്റെ ബാഷ്പീകരണം
സംഭവിച്ചു കഴിഞ്ഞിരിക്കും.
ജിജി വി ജോണ്‍ (1993 ജൂലൈ 29 )
No comments:
Post a Comment