20.5.07

C.M.S.L.P. School Mallassery. -Once we studied there













സി.എം.എസ്‌.എല്‍.പി.സ്കൂള്‍,മല്ലശ്ശേരി

പി
ച്ചവയ്ക്കുവാന്‍ പഠിച്ച നാള്‍
മുതലക്ഷരം പഠിച്ച സ്കൂള്
‍സി.എം.എസ്‌.എല്‍.പി സ്കൂള്‍
പൂങ്കാവിന്‍ പാതയോരത്തായ്‌
വിദ്യയേകി ബഹുവിദ്യാര്‍ത്ഥി
തന്നുയര്‍ച്ചയ്ക്കേറെയുതകി.
ഒന്നും രണ്ടും മൂന്നും പിന്നെ നാലും
ക്ലാസ്സുകളിലായത്ഥ്യാപകര്
‍പദ്യവും ഗദ്യവും ഉറക്കെ
പറഞ്ഞു പഠിപ്പിച്ചു വന്നു
കുട്ടികള്‍ തന്‍ ബുദ്ധിയുമുണര്‍ന്നു
നലമൊത്തതാം സമനിലവും,
സ്കൂള്‍ നില്‍ക്കുന്ന സ്ഥലം
ബസ്സുകള്‍ ജീപ്പു കാറുകളും
ചീറിപ്പോം ചില നേരം
മുന്‍പില്‍ ചെറു തിരക്കേറും
ടാറിട്ട വി കോട്ടയം റോഡ്‌
ഓട്ടവും ചാട്ടവും സ്കൂളിനു ചുറ്റും.
ഇടതിങ്ങി ചെറിയോരിടനാഴി
വളഞ്ഞും പുളഞ്ഞും പിറകിലുണ്ട്‌
കണ്ണടച്ചുള്ളോരതിവേഗ-പാച്ചിലില്‍,
ഞാനുമുണ്ടെത്രയോവീണതല്ലേ.
തല്ലാനും പറയാനും സാറുമില്ല
കാണാനോ പൊക്കാനൊആരുമില്ല.
പിറകുവശത്തേ മാരത്തോണിന്നും
നന്നായി ഓര്‍മ്മയിലോടിയെത്തുന്നു.
കുഞ്ഞപ്പി സാറാണു ഹെഡ്മാസ്റ്ററും
സൂസമ്മ സാറുണ്ട്‌ രണ്ടിലുമായ്‌
ജോര്‍ജ്ജൂട്ടി സാറങ്ങു പേര്‍ഷ്യയ്ക്കുപോയി
പകരമായ്‌ മൂന്നില്‍ പാപ്പച്ചന്‍ സാര്
‍നാലില്‍ പ്ലാക്കലേ ബേബിസാറും
മൊത്തത്തില്‍ ഏഴെട്ടു സാറന്മാരല്‍
പഠിച്ചവരെത്രയോ ആയിരങ്ങള്
‍സുവിശേഷത്തിന്‍ മണിക്കൂറുകള്‍
ഉണ്ടരമണിക്കൂര്‍ തിങ്കളാഴ്ച്ചയില്
‍ബൈബിള്‍ വചനം കഥ
മനോഹരമാം ഗീതങ്ങളും
പകരുന്നു പി കെ സാമും ടീമും
ഈശ്വര പ്രാര്‍ത്ഥനയുണ്ട്‌ രാവിലെയും
രത്നമ്മ സാറുപാടും ദൈവമേ കൈ തൊഴാം
കുട്ടികളണിനിരന്നേറ്റുപാടും.
ഉച്ചയ്ക്കു കഴിക്കുവാനുപ്പുമാവ്‌
സര്‍ക്കാരേകുന്ന ഗോതമ്പു വീതം.
വയ്ക്കുന്ന വല്യമ്മ പാവമത്രേ
കുനിഞ്ഞു നടക്കുന്ന മെല്ലിച്ച വല്ല്യമ്മ.
ഉപ്പുമാവ്‌ ചേടത്തി ചട്ടക്കാരി
ചട്ടങ്ങളില്ലാത്ത ചേടത്തി പാവവും.
കൈയ്യിട്ടുവാരനിതെളുപ്പമായി.
സഹായി കളായ്‌ ചില തോറ്റപിള്ളേര്
‍ഉപ്പുമാവ്‌ വയ്യ്പ്പതില്‍ ജയിച്ചുപോന്നു.
വട്ടയിലയിലെ നോട്ടമല്ലതെ
കുഞ്ഞന്മാര്‍ക്കൊന്നുമേ കിട്ടുകില്ല
വയ്ക്കുന്ന കാര്യത്തില്‍ താന്‍ മിടുക്കു
അവന്മാര്‍ കാട്ടിയ സാമര്‍ത്ഥ്യവും.
പഠിക്കുന്ന സ്കൂളൊരു പള്ളിക്കൂടം,
ഉപ്പുമാവ്‌ ഷെഡൊരു പൊന്നുങ്കുടം.
ഒക്ടോബര്‍ രണ്ടിനു സേവനവാരം
ഗാന്ധി ജയന്തിക്കും രസമുണ്ടപാരം.
വെട്ടുകിളയ്ക്കൊന്നും ഞാനേയില്ലാ
ഒഴിഞ്ഞുതിരിഞ്ഞു നടക്കേയുള്ളു.
വല്ല്യവരാണന്നു വെട്ടുന്നതെല്ലാം.
കപ്പകിഴങ്ങു പുഴുങ്ങിയതുച്ചയ്ക്കു
ഉപ്പുനീര്‍മുക്കികഴിച്ചതുമോര്‍ക്കുന്നു.
രണ്ടിലുമൊക്കെ പഠിക്കുന്ന കാലം
സാറന്മാര്‍ ക്ലാസിലില്ലാത്ത നേരം
സ്ലേറ്റുനിറച്ചു പടം വരച്ചും
മഷിത്തണ്ടുകൊണ്ടു തുടച്ചുമിരിക്കും.
കഥകള്‍ പറഞ്ഞിരിക്കുന്നു ചിലര്
‍കേട്ടുരസിച്ചങ്ങു മറ്റുചിലര്‍,
നാലാം ക്ലാസ്സിലൊരുപാഠ്യദിനം
മലയാളമാണന്നു പഠിപ്പിക്കുന്നതും.
എനിക്കൊരുപുത്തന്‍ മഷിപേനയുള്ളത്‌
ആദ്യമായ്‌ ഞാനന്നു സ്കൂളിലിറക്കി
പൊടുന്നനേ കണ്ടില്ലാ നീലപേനാ.
വിഷമിച്ചുപോയി ഞാനാകപ്പാടെ
വിവരം പറഞ്ഞങ്ങു സാറിനോട്‌
സാറൊന്നുകാര്യമായ്‌ ചോദ്യമിട്ടു
നോക്കുവിനെല്ലാരും പേന തപ്പു.
തപ്പിയും നോക്കിയും കിട്ടിയില്ല
പേനയില്ലെല്ലാരും കൈയൊഴിഞ്ഞു.
അപ്പൊഴെനിക്കൊരു ഓര്‍മ്മവന്നു.
വച്ച സ്ഥലത്തായ്‌ പേനകണ്ടു.
മിണ്ടിയേ ഇല്ലീകാര്യമൊട്ടു,
തല്ലുവാങ്ങാതങ്ങൊതുക്കിക്കളഞ്ഞു.

ജിജി വി ജോണ്‍ 2005

No comments: