
[ ഒരു ക്രിസ്മസ് കരോള്‍ ഗാനം ....പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നീടണേ എന്ന പാട്ടിന്റെ ട്യൂണിലാണ് ഇത് എഴുതിയിട്ടുള്ളത്.പല വര്‍ഷങ്ങളിലും കരോള്‍ ടീം അടിപൊളിയായ് പാടിയിട്ടുള്ള ഒരു ഗാനവും കൂടിയാണിത്....]
പാലസ്തീന്‍ നാട്ടില്‍
പണ്ടൊരു തിരു ജനനം
ആടിനെ മേയ്പ്പാന്‍ പോയോരിടയര്‍
ദൂതരില്‍ നിന്നു മറിഞ്ഞു
വാനില്‍ ത്താരകം മിന്നിനിന്ന
രാവില്‍ ബേതലേം നഗരിയതില്‍
മുഴങ്ങി നിന്നോരിമ്പഗീതം
ഹാലേലൂയ്യസ്തുതി ഗീതം
ആട്ടിടയരവര്‍ കൂട്ടമായ്
അതിശയ ദൃശ്യം കണ്ടനേരം
ദൂതസ്തുതിയാല്‍ മുഖരിതമാം
മലമടക്കില്‍ ആര്‍ത്തുപാടി.
പൊന്നൊളി തൂകിയ നേരമതില്‍
മന്നവരെത്തി കാഴ്ചയുമായ്
മേരിയൊടൊപ്പം വണങ്ങിനിന്നു
രാജരാജനാമേശുവിനെ.
ജിജി
പാലസ്തീന്‍ നാട്ടില്‍
പണ്ടൊരു തിരു ജനനം
ആടിനെ മേയ്പ്പാന്‍ പോയോരിടയര്‍
ദൂതരില്‍ നിന്നു മറിഞ്ഞു
വാനില്‍ ത്താരകം മിന്നിനിന്ന
രാവില്‍ ബേതലേം നഗരിയതില്‍
മുഴങ്ങി നിന്നോരിമ്പഗീതം
ഹാലേലൂയ്യസ്തുതി ഗീതം
ആട്ടിടയരവര്‍ കൂട്ടമായ്
അതിശയ ദൃശ്യം കണ്ടനേരം
ദൂതസ്തുതിയാല്‍ മുഖരിതമാം
മലമടക്കില്‍ ആര്‍ത്തുപാടി.
പൊന്നൊളി തൂകിയ നേരമതില്‍
മന്നവരെത്തി കാഴ്ചയുമായ്
മേരിയൊടൊപ്പം വണങ്ങിനിന്നു
രാജരാജനാമേശുവിനെ.
ജിജി
No comments:
Post a Comment