
യേശുകൃസ്തു
തിരുവചനപ്പൊരുളിന്‍
സത്യപ്രവചനമൊക്കെ
നിവര്‍ത്താനായ്‌വരകരുണാനിധി
യേശുതിരുവതാരമെടുത്തീധരയില്‍
അജ്ഞാനത്താല്‍ മാനവവംശം
കല്‍മഷവൃത്തിയിലഴ്‌ന്നപ്പോള്‍
അന്‍പിന്‍ നാഥന്‍ അത്തലൊഴിക്കാന്‍
അചിരാലജപാലകനായ് വന്നു.
നലമൊടുപരിശുദ്ധാത്മാവിന്‍
നിജരൂപത്താലൊരു
ശിശുചിത്തത്തില്‍ നിവസിച്ചു.
മത്തായ് മര്‍ക്കോസ് ലൂക്കോസും
യോഹന്നാന്‍ പത്രോസ്ലീഹാ
തോമസ്സാദി യുവാക്കള്‍ ശിഷ്യര്‍
ഗുരുവിനുതുണയായ് പന്ത്രണ്ടും
പാലസ്തീനിന്‍ പ്രാന്തങ്ങള്‍
യോര്‍ദ്ദാന്‍ നദിയുടെ തീരങ്ങള്‍
എങ്ങും പ്രേക്ഷിത ദൗത്യവുമായ്
യാഹിന്‍ വചനം ഘോഷിച്ചു.
ഭൂതപ്രേതബാധിതര്‍ മാറാ
വ്യാധികളേറിയ രോഗഗ്രസ്തര്‍
ഇവരില്‍ ദൈവീക ദിവ്യൗഷധമാം
സുവിശേഷത്താല്‍ സൗഖ്യം തൂകി.
1993 ജൂലൈ 9 ജിജി
തിരുവചനപ്പൊരുളിന്‍
സത്യപ്രവചനമൊക്കെ
നിവര്‍ത്താനായ്‌വരകരുണാനിധി
യേശുതിരുവതാരമെടുത്തീധരയില്‍
അജ്ഞാനത്താല്‍ മാനവവംശം
കല്‍മഷവൃത്തിയിലഴ്‌ന്നപ്പോള്‍
അന്‍പിന്‍ നാഥന്‍ അത്തലൊഴിക്കാന്‍
അചിരാലജപാലകനായ് വന്നു.
നലമൊടുപരിശുദ്ധാത്മാവിന്‍
നിജരൂപത്താലൊരു
ശിശുചിത്തത്തില്‍ നിവസിച്ചു.
മത്തായ് മര്‍ക്കോസ് ലൂക്കോസും
യോഹന്നാന്‍ പത്രോസ്ലീഹാ
തോമസ്സാദി യുവാക്കള്‍ ശിഷ്യര്‍
ഗുരുവിനുതുണയായ് പന്ത്രണ്ടും
പാലസ്തീനിന്‍ പ്രാന്തങ്ങള്‍
യോര്‍ദ്ദാന്‍ നദിയുടെ തീരങ്ങള്‍
എങ്ങും പ്രേക്ഷിത ദൗത്യവുമായ്
യാഹിന്‍ വചനം ഘോഷിച്ചു.
ഭൂതപ്രേതബാധിതര്‍ മാറാ
വ്യാധികളേറിയ രോഗഗ്രസ്തര്‍
ഇവരില്‍ ദൈവീക ദിവ്യൗഷധമാം
സുവിശേഷത്താല്‍ സൗഖ്യം തൂകി.
1993 ജൂലൈ 9 ജിജി
No comments:
Post a Comment