18.5.07


പ്രകൃതി

നീണ്ടും വളഞ്ഞും പുളഞ്ഞുമൊഴുകുന്ന
ജീവനീര്‍വാഹിനികൈത്തോടുകള്‍.
നീന്തി ത്തുടിക്കുന്ന പള്ളത്തികൈപ്പുകള്‍
കണ്ടാലോ ഉള്ളത്തില്‍ കുളിരോളങ്ങള്‍.
ചിട്ടയായ്‌ ശീലിച്ച ന്രത്തച്ചുവടുപോല്‍,
ആടിത്തിമര്‍ക്കുന്ന ചെന്തെങ്ങും പാലയും.
ചേലൊത്തശീലുമായ്‌ കുഞ്ഞിളം കാറ്റും.
വറ്റിവരളുന്ന വേനലിന്‍ വറുതിയില്‍
അറ്റുപോം പച്ചപ്പിന്‍ ഈറ്റില്ലങ്ങള്‍.
മുറ്റും ഭവിച്ചൊരു വര്‍ദ്ധക്യം പോലെ
ഖിന്നയായ്‌ കാണുന്ന ക്ഷോണിതിയും.
അന്യമായ്‌ തീര്‍ന്നൊരു ധാന്യ സ്വപ്നം
അലക്ഷ്യമായ്‌ പറത്തുന്ന വിശപ്പിന്റെ തീ
പറവയ്ക്കും വിതയിന്‍ ഗതകാലമോഹം.

ജിജി വി ജോണ്‍ 2003 ജൂലായ്‌ 25

No comments: